മൂവാറ്റുപുഴ: ഭൂരഹിതരായവർക്ക് മിച്ചഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് ബിജെപി ആയവന പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.എസ്. ഹർഷൻ, സെക്രട്ടറി കെ.കെ. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നാളെ ഏകദിന ഉപവാസം നടത്തും. രാവിലെ 10ന് ഏനാനല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടക്കുന്ന ഉപവാസ സമരം മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ മരതൂർ ഭാഗത്ത് 12 ഏക്കറോളം മിച്ചഭൂമി ഭൂരഹിതർക്ക് നൽകുന്നതിനായി അപേക്ഷ സ്വീകരിച്ചിരുന്നു.
എന്നാൽ പല അപേക്ഷകളും ഒഴിവാക്കി സ്വാർത്ഥ താത്പര്യക്കാർക്ക് പതിച്ചു നൽകാനുള്ള നീക്കത്തിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീർ, പി.പി. സജീവ്, കെ.കെ. ദിലീപ്കുമാർ, ടി. ചന്ദ്രൻ, സെബാസ്റ്റ്യൻ തുരുത്തിപിള്ളി, തങ്കക്കുട്ടൻ എന്നിവർ പ്രസംഗിക്കും.
ഏകദിന ഉപവാസം
12:36 AM Mar 30, 2017 | Deepika.com