ബജറ്റ് ജനക്ഷേമമല്ല: പ്രതിപക്ഷം
12:36 AM Mar 30, 2017 | Deepika.com
പിറവം: ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാതെയുള്ള ബജറ്റാണ് പിറവം നഗരസഭയിൽ അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൗണ്‍സിലർമാർ ആരോപിച്ചു. യുവജനങ്ങളേയും, കൃഷിക്കാരേയും, സ്ത്രീകളേയും ബജറ്റിൽ പരിഗണിച്ചിട്ടില്ല. കൂടാതെ കുടിവെള്ള പ്രശ്നപരിഹാരത്തിന് മുൻഗണന നൽകാൻ തയാറായിട്ടില്ലെന്നും കൗണ്‍സിലർമാരായ അജേഷ് മനോഹർ, സോജൻ ജോർജ്, ബെന്നി വി. വർഗീസ്, ടി.കെ. തോമസ്, കെ.ആർ. ശശി, മുകേഷ് തങ്കപ്പൻ, സിന്ധു ജെയിംസ്, ആതിര രാജൻ, നീതു ഡിജോ എന്നിവർ ആരോപിച്ചു.