കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിലെ "ക്യാഷേ 2017' അവാർഡ് ദാന ചടങ്ങ് കാർട്ടൂണിസ്റ്റ് ജിതേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് വരയരങ്ങ് ക്ലാസ് എടുത്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും അവാർഡുകൾ നൽകി. ഫിലോസഫർ ഓഫ് മേരിഗിരി, ഗുഡ് സമരിട്ടണ് അവാർഡ്, എൻസൈക്ലോപീഡിയ, ബെസ്റ്റ് കമ്മ്യൂണിക്കേറ്റർ, ബെസ്റ്റ് ടാറ്റബുക്ക്, ഓൾ റൗണ്ടർ എന്നീ അവാർഡുകളാണ് നൽകിയത്.
സ്കൂൾ മാനേജർ ഫാ. ജോസ് നെടുന്പാറയിൽ, പ്രിൻസിപ്പൽ ഫാ. ഫിജി നടുവിലേത്തറയിൽ, ഫാ. ജോജോ മറ്റത്തിൽ, സാജു വർഗീസ്, മായാ സുരേന്ദ്രൻ, സുനജ ജി. നായർ, ജൈന പോൾ, സിസ്റ്റർ ഷീന, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.
"ക്യാഷേ 2017' ഉദ്ഘാടനം ചെയ്തു
12:36 AM Mar 30, 2017 | Deepika.com