കൽപ്പറ്റ: കർഷക കടാശ്വാസ പദ്ധതി പ്രകാരം നൽകേണ്ടണ്ട വിഹിതത്തിന്റെ അടുത്ത ഗഡുവായി 1,19,89,710 രൂപ കൂടി സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് കൈമാറി. 438 വായ്പകൾക്കാണ് ഈ തുക.
ഇതോടെ കർഷക കടാശ്വാസ പദ്ധതിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ കൈമാറിയ തുക 11.19 കോടി രൂപയായി. 2006ലെ ഇടത് സർക്കാരാണ് കാർഷക കടാശ്വാസ കമീഷൻ രൂപീകരിച്ചത്. 2014 മുതൽ കുടിശികയുള്ള തുകയാണ് ഇപ്പോൾ ഗഡുക്കളായി സഹകരണ ബാങ്കുകൾ വഴി കർഷകർക്ക് അനുവദിക്കുന്നത്.
കർഷക കടാശ്വാസം: 1.19 കോടി രൂപ കൈമാറി
12:27 AM Mar 30, 2017 | Deepika.com