മാനന്തവാടി: എൻജിനിയറിംഗ് കോളജിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്നാരോപിച്ച് കെഎസ്യു പഠിപ്പുമുടക്കി.
മാനന്തവാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ജില്ലാപ്രസിഡന്റ് അമൽ ജോയി, അജിൽ, ജെയിംസ്, നിഖിൽ, അമൽ പങ്കജാക്ഷൻ, സുഷോഭ്, ഗായോസ്, അരുണ്‍, അസീസ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ കെഎസ്യു പ്രവർത്തകരായ ഒന്നാംവർഷ വിദ്യാർഥി നിധിൻ, അവസാനവർഷ വിദ്യാർഥി സതീഷ് ബാബു എന്നിവർക്കാണ് പരിക്കേറ്റത്.
പ്രതിഷേധപ്രകടനം നടത്തി
12:27 AM Mar 30, 2017 | Deepika.com