ഇ​രു​ളം ഗ​വ. സ്കൂ​ൾ ഹൈ​ടെ​ക് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഒന്നിന്

12:27 AM Mar 30, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: ഇ​രു​ള​ത്ത് ഗ​വ. ഹൈ​സ്കൂ​ളി​ൽ ഹൈ​ടെ​ക് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും സ്കൂ​ൾ വാ​ർ​ഷി​ക​വും ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കി​ട്ട് നാ​ലി​ന് സ്കൂ​ളി​ൽ ന​ട​ക്കു​ം.
തോ​ട്ടം മേ​ഖ​ല​യാ​യ ഗ​വ. ഹൈ​സ്കൂ​ളി​ൽ 700 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാണ് പ​ഠി​ക്കു​ന്നത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്താ​ൻ സ്കൂ​ളി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഹൈ​ടെ​ക് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർക്ക് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കും. ബാ​ൻ​ഡ്സെ​റ്റ് ഗ്രൂ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ.​കെ. ചാ​ക്കോ, ടി.​ആ​ർ. ര​വി, ടി.​കെ. സ​ജി, എ.​എം. വി​നോ​ദ്, ടി.​ആ​ർ. സ​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.