ചെ​ന്പ്ര എ​സ്റ്റേ​റ്റ്: എ​ഐ​ടി​യു​സി രാ​പ​ക​ൽ സ​മ​രം തു​ട​ങ്ങി

12:22 AM Mar 30, 2017 | Deepika.com
മേ​പ്പാ​ടി: ഒ​ക്ടോ​ബ​ർ 27 മു​ത​ൽ ലോ​ക്കൗ​ട്ടി​ലു​ള്ള ചെ​ന്പ്ര എ​സ്റ്റേ​റ്റ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട് തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (​എ ഐ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി ടൗ​ണി​ൽ 36 മ​ണി​ക്കൂ​ർ രാ​പ​ക​ൽ സ​മ​രം തു​ട​ങ്ങി.
എ​ഐ​ടി യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ന്പ്ര അ​ട​ക്കം സം​സ്ഥാ​ന​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി പൂ​ട്ടി​യി​ട്ടു​ള്ള 14 തോ​ട്ട​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​യും കൂ​ലി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ൽ ഭൂ​പ​രി​ധി ഇ​ള​വ് നേ​ടി​യ തൊ​ട്ട​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പൂ​ട്ടി​യി​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. എ. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മൂ​ർ​ത്തി, എ​സ്.​ജി. സു​കു​മാ​ര​ൻ, സി.​എ​സ്. സ്റ്റാ​ൻ​ലി​ൻ, മ​ഹി​താ​മൂ​ർ​ത്തി, വി. ​യൂ​സ​ഫ്, എ. ​എം. ജോ​യി, പി.​എ​ൻ. പ്രേ​മ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.