യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
12:22 AM Mar 30, 2017 | Deepika.com
കൽപ്പറ്റ: എസ്എസ്എൽസി, ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പി.പി. ആലി, എം.എ. ജോസഫ്, റസാഖ് കൽപ്പറ്റ, സി. മൊയ്തീൻകുട്ടി, എ.പി. ഹമീദ്, കെ.കെ. രാജേന്ദ്രൻ, ഗിരീഷ് കൽപ്പറ്റ, എസ്. മണി, കെ.കെ. മുത്തലിബ്, സാലി റാട്ടക്കൊല്ലി, പി. വിനോദ്കുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, കെ. പ്രകാശൻ, മാടായി ലത്തീഫ്, കേയംതൊടി മുജീബ്, പി. ബീരാൻകോയ, അലവി വടക്കേതിൽ, എ.പി. മുസ്തഫ, ഷാഫി, സി. കുഞ്ഞീത്, സന്തോഷ് കൈനാട്ടി, സി.ജെ. ആന്റണി, വി. നൗഷാദ് എന്നിവർ നേതൃത്വം നൽകി.