കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​ം മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്

12:22 AM Mar 30, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: വ​ര​ൾ​ച്ച​മൂ​ലം കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക ര​ക്ഷാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ വാ​യ്പ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
കു​രു​മു​ള​ക്, കാ​പ്പി, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ആ​ദാ​യം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നി​ടെ ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ച​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.
ക​ർ​ഷ​ക​ർ​ക്ക് കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വാ​യ്പ​യെ​ടു​ത്ത​വ​രാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ടി.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. ജോ​സ്, കെ.​ആ​ർ. ജ​യ​രാ​ജ്, പി.​എ. ഡി​വ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.