നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വജ്ര ജൂബിലി ആഘോഷ സമാപന പരിപാടികൾ ഇന്ന് വൈകിട്ട് 5.30 ന് നടക്കും.
വജ്രജൂബിലി സ്മാരകമായി പൂർവ വിദ്യാർഥികൾ നിർമ്മിച്ചു നല്കിയ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സ്കൂളിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ എം.സി. ജോസ്, എൽസമ്മ പൗലോസ് എന്നിവർക്ക് യാത്രയയപ്പ് നൽകും. സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. എംഎൽഎ മാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, പനമരം ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവൻ, പി.പി. തങ്കം, സ്കൂൾ മാനേജർ ഫാ. ഷാജി മുളകുടിയാങ്കൽ, വി.എം. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിക്കും.
ഒരു വർഷം നീണ്ടു നിന്ന ആഘോഷങ്ങളുടെ ഭാഗമായി ഡ്യൂ ഫെസ്റ്റ്, ഫിലിം ഫെസ്റ്റിവൽ, കർഷക സംഗമം, പൂർവ അധ്യാപക, വിദ്യാർഥി സംഗമം, സഹവാസ ക്യാന്പ് തുടങ്ങിയവ നടത്തിയിരുന്നു.
വജ്ര ജൂബിലി ആഘോഷ സമാപനം ഇന്ന്
12:22 AM Mar 30, 2017 | Deepika.com