അഡ്വഞ്ചർ റേസിം​ഗ് മത്സരം പനമരത്ത്

12:22 AM Mar 30, 2017 | Deepika.com
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ട്ടോ സെ​വ​ൻ​സ് റേസിം​ഗ് ക്ല​ബി​ന്‍റെ​യും ഇ​ൻ​സൈ​റ്റ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഡ്വ​ഞ്ച​ർ റൈ​ഡ​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് റേസിം​ഗ് മ​ത്സ​രം ന​ട​ത്തു​മെ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.
എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും മി​ക​ച്ച റൈ​ഡ​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ പ​ന​മ​രം പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള വ​യ​ലി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ട്രാ​ക്കി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
മ​റ്റ് ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഫൈ​ന​ൽ ന​ട​ത്തും.
ഇ​രു​ച​ക്ര, നാ​ല് ച​ക്ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ജി​ല്ല​യി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ബൈ​ക്കി​ൽ​ത്ത​ന്നെ ടു ​സ്ട്രോ​ക്ക്, ഫോ​ർ സ്ട്രോ​ക്ക്, ബു​ള്ള​റ്റ് ഹി​മാ​ല​യ ഇ​ന​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. നാ​ല് ച​ക്ര വി​ഭാ​ഗ​ത്തി​ൽ പ​ത്ത് വീ​തം പെ​ട്രോ​ൾ, ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ത്സ​രി​ക്കാം. വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യി ഇ​ല്ലാ​ത്ത​വ​ർ​ക്കും റേസിം​ഗ് കി​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്കും ക്ല​ബ് വാ​ഹ​ന​ങ്ങ​ളും കി​റ്റും ന​ൽ​കും. ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് കാ​ഷ് പ്രൈ​സ് ല​ഭി​ക്കും. 1000 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. വി​വി​ധ ക​ന്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ടെ​സ്റ്റ്ഡ്രൈ​വ് ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഫോ​ണ്‍: 7510363612, 7510363613.