ഹോ​​ട്ട​​ലു​​ക​​ൾ അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കു​​ന്നെ​​ന്ന്

12:16 AM Mar 30, 2017 | Deepika.com
കോ​​ട്ട​​യം: ഹോ​​ട്ട​​ലു​​ക​​ൾ വ​​ൻ​​തോ​​തി​​ൽ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​താ​​യി സം​​സ്ഥാ​​ന ജ​​ല ഉ​​പ​​ഭോ​​ക്ത്യ ത​​ണ്ണീ​​ർ​​ത്ത​​ട സം​​ര​​ക്ഷ​​ണ സ​​മി​​തി. വെ​​ജി​​റ്റേ​​റി​​യ​​ൻ ഹോ​​ട്ട​​ലു​​ക​​ളാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ അ​​മി​​ത വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്.
സാ​​ധാ​​ര​​ണ ചാ​​യ​​ക്ക് മ​​റ്റു ഹോ​​ട്ട​​ലു​​ക​​ളി​​ൽ 10രൂ​​പ​​യും കാ​​പ്പി​​ക്ക് 12രൂ​​പ​​യും ഈ​​ടാ​​ക്കു​​ന്പോ​​ൾ ഇ​​ത്ത​​രം വെ​​ജി​​റ്റേ​​റി​​യ​​ൻ ഹോ​​ട്ട​​ലു​​ക​​ൾ 12രൂ​​പ ചാ​​യ​​ക്കും കാ​​പ്പി​​ക്ക് 15രൂ​​പ​​യും മേ​​ടി​​ക്കു​​ന്നു. അ​​ന്യ​​സം​​സ്ഥാ​​ന ഹോ​​ട്ട​​ൽ ലോ​​ബി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ​​മൂ​​ല​​മാ​​ണ് സാ​​ധാ​​ര​​ണ ഹോ​​ട്ട​​ലു​​ക​​ൾ അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ന്ന​​തെ​​ന്ന് ഭ​​ക്ഷ്യോ​​പ​​ദേ​​ശ​​ക വി​​ജി​​ല​​ൻ​​സ് സ​​മി​​തി അം​​ഗം എ​​ബി ഐ​​പ്പ് പ​​റ​​ഞ്ഞു.
വെ​​ജി​​റ്റേ​​റി​​യ​​ൻ ഉൗ​​ണി​​ന് 90 രൂ​​പ മു​​ത​​ൽ 110രൂ​​പ വ​​രെ ഇ​​ക്കൂ​​ട്ട​​ർ ഈ​​ടാ​​ക്കു​​ന്ന​​താ​​യി സ​​മി​​തി അം​​ഗം ആ​​രോ​​പി​​ച്ചു. എ​​ന്നാ​​ൽ അ​​മി​​ത വി​​ല ഈ​​ടാ​​ക്കു​​ന്ന​​തി​​ന്‍റെ യാ​​തൊ​​രു ഗു​​ണ​​വും സ​​ർ​​ക്കാ​​രി​​ന് ല​​ഭി​​ക്കു​​ന്നി​​ല്ല.
സാ​​ധാ​​ര​​ണ ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു​​ള്ള നി​​കു​​തി അ​​ട​​ച്ചു സ്റ്റാ​​ർ ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു സ​​മാ​​ന​​മാ​​യ വി​​ല​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളെ ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന ഇ​​ത്ത​​രം ഹോ​​ട്ട​​ലു​​ക​​ൾ​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും സ​​മി​​തി അം​​ഗം എ​​ബി ഐ​​പ്പ് പ​​റ​​ഞ്ഞു.