കൊയ്ത്തു പൂർത്തിയായി കർഷകർ ആഹ്ളാദത്തിൽ

11:56 PM Mar 29, 2017 | Deepika.com
ഈ​ര: നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള്ള ചി​റ​ക്ക​കം പെ​ല്ലാ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തു പൂ​ർ​ത്തി​യാ​ക്കി സ​പ്ലൈ​കോ നെ​ല്ല് തൂ​ക്കി​യെ​ടു​ത്തു.
വേ​ന​ൽ​മ​ഴ മൂ​ലം കൃ​ഷി വി​ള​വെ​ടു​ക്കാ​തെ ന​ശി​ച്ചു​പോ​കും എ​ന്നു ക​രു​തി​യ പ്ര​ദേ​ശ​ത്ത് കൃ​ഷി​ക്കാ​രു​ടെ​യും പ​ന്പിം​ഗ് കോ​ൺ​ട്രാ​ക്‌​ട​റു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കൊ​യ്ത്ത് മെ​ഷീ​ൻ ഇ​റ​ക്കി​യാ​ണ് കൊ​യ്ത്ത് ന​ട​ത്തി​യ​ത്.
വി​ള​വെ​ത്തി​യി​ട്ടും വെ​ള്ള​വും ചെ​ളി​യും മൂ​ലം കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
ഇ​രു​നൂ​റി​ല​ധി​കം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ 150 ഏ​ക്ക​റോ​ളം കൊ​യ്ത്ത് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു കൊ​യ്തി​രു​ന്നു. പി​ന്നീ​ട് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പാ​ട​ത്തു വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യും മെ​ഷീ​ൻ താ​ഴു​ന്ന​തി​നാ​ൽ യ​ന്ത്ര​ങ്ങ​ൾ തി​രി​ച്ചു​പോ​കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൃ​ഷി​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ മെ​ഷീ​നു​ക​ൾ ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. വാ​ച്ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​ച്ചും വെ​ള്ളം വെ​റ്റി​ച്ച് യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.
ക​ർ​ഷ​ക​രു​ടെ​യും പ​ന്പിം​ഗ് കോ​ൺ​ട്രാ​ക്‌​ട​റു​ടെ​യും കൂ​ട്ടാ​യ യ​ത്ന​മാ​ണ് 50 ഏ​ക്ക​റി​ലെ 40 ല​ക്ഷം രൂ​പ വ​രു​ന്ന ന​ല്ല് ന​ശി​പ്പോ​കാ​തെ കൊ​യ്തെ​ടു​ത്ത​ത്.
നെ​ല്ലി​ൽ ഈ​ർ​പ്പം ആ​രോ​പി​ച്ച് മി​ല്ല് ഉ​ട​മ​ക​ൾ തൂ​ക്ക​ത്തി​ൽ കു​റ​വ് വ​രു​ത്താ​ൻ ശ്ര​മി​ച്ച​തി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് യ​ഥാ​ർ​ഥ തൂ​ക്ക​ത്തി​ന്‍റെ വി​ല നേ​ടി​യെ​ടു​ക്കാ​നും സാ​ധി​ച്ചു.