ദേ​ശീ​യ​പാ​ത​യി​ലെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നെ​ത്ത​ല്ലൂ​ർ പാ​ലം അ​പ​ക​ട ഭീ​തി​യു​ണ​ർ​ത്തു​ന്നു

11:55 PM Mar 29, 2017 | Deepika.com
ക​റു​ക​ച്ചാ​ൽ: നി​ർ​ദി​ഷ്‌​ട ആ​ല​പ്പു​ഴ-​കൊ​ടൈ​ക്ക​നാ​ൽ ദേ​ശീ​യ​പാ​ത​യി​ലെ നെ​ത്ത​ല്ലൂ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ അ​പ​ക​ട നി​ല​യി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ച​ങ്ങ​നാ​ശേ​രി -വാ​ഴൂ​ർ റോ​ഡി​ൽ നെ​ത്ത​ല്ലൂ​ർ ക​വ​ല​യ്ക്കു സ​മീ​പം നെ​ത്ത​ല്ലൂ​ർ തോ​ടി​നു കു​റു​കെ​യു​ള്ള പാ​ലം 35 വ​ർ​ഷം മു​ന്പാ​ണ് പു​തു​ക്കി പ​ണി​ത​ത്.
കു​മ​ളി, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ലേ​ക്കും പാ​ന്പാ​ടി വ​ഴി കോ​ട്ട​യ​ത്തി​നു​മു​ള്ള 250-ലേ​റെ ബ​സു​ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ൾ അ​നു​ദി​നം ക​ട​ന്നു​പോ​കു​ന്ന പാ​ല​മാ​ണി​ത്.
ഒ​രു വ​ർ​ഷം മു​ന്പ് കൈ​വ​രി​ക​ളു​ടെ ഒ​രു ഭാ​ഗം വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ന്നി​രു​ന്നു. ഇ​തു പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം പി​ന്നീ​ട് ഓ​രോ ഭാ​ഗം അ​ട​ർ​ന്ന് തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് കൈ​വ​രി​ക​ളോ സം​ര​ക്ഷ​ണ​ഭി​ത്തി​യോ ഇ​ല്ല. വാ​ഹ​നം അ​ല്പ​മൊ​ന്നു പാ​ളി​യാ​ൽ അ​ന്പ​ത​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രി​ക്കും ഫ​ലം. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കാ​ണ് പാ​ല​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ഏ​റെ ഭീ​തി​യു​ണ​ർ​ത്തു​ന്ന​ത്.