നാലുകോടി: ജലദിനത്തിന്റെ ഭാഗമായി ജൂണിയർ ചേന്പർ, കഐൽഎം യൂണിറ്റുകളുടെ നേതൃത്വത്തിൽ നാലുകോടി സെന്റ് തോമസ് പാരിഷ് ഹാളിൽ ജലശുദ്ധി എന്ന പേരിൽ ജലപരിശോധനയും ജലദിന സമ്മേളനവും നടത്തി. അസിസ്റ്റന്റ് വികാരി ഫാ. ചെറിയാൻ കക്കുഴി ജലപരിശോധനാ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
ബോധവൽക്കരണ ക്യാന്പ് കഐൽഎം അതിരൂപത ഡയറക്ടർ ഫാ. ബെന്നി കുഴിയടിയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഷി കൊല്ലാപുരം അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് അഗസ്റ്റിൻ, ജോജൻ ചക്കാലയിൽ, ഷാജി കോര എന്നിവർ പ്രസംഗിച്ചു. ബി.എൻ. നാരായണൻ, മൈക്കിൾ എന്നിവർ ക്ലാസുകൾ നയിച്ചു.
ജല പരിശോധനാ ക്യാന്പും ജലദിനസമ്മേളനവും നടത്തി
11:55 PM Mar 29, 2017 | Deepika.com