ചങ്ങനാശേരി: അതിരൂപത ഫ്രാൻസിസ്കൻ അല്മായ സഭയുടെ നേതൃത്വത്തിൽ നോന്പുകാല പീഢാനുഭ പദയാത്ര ഒന്നിന് നടക്കും. രാവിലെ ഒന്പതിന് മുട്ടാർ സെന്റ് ജോർജ് പള്ളിയിൽനിന്നും ആരംഭിക്കുന്ന പദയാത്ര വികാരി ഫാ. ഏബ്രഹാം തയ്യിൽ ഉദ്ഘാടനം ചെയ്യും.
പദയാത്ര ഉച്ചക്ക് 12ന് എടത്വാ സെന്റ് ജോർജ് പള്ളിയിലെ ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചന്റെ കബറിടത്തിൽ എത്തിച്ചേരും.
വികാരി ഫാ. ജോണ് മണക്കുന്നേൽ പദയാത്ര സ്വീകരിച്ച് സന്ദേശം നൽകും. ഭീകരരുടെ തുറുങ്കിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പ്രാർഥനയും ദിവ്യകാരുണ്യ ആരാധനയും നടക്കും. അതിരൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജോമോൻ ആശാംപറന്പിൽ വിശുദ്ധകുർബാന അർപ്പിക്കും.
അതിരൂപത പ്രസിഡന്റ് സിബിച്ചൻ സ്രാങ്കൽ, എത്സമ്മ സെബാസ്റ്റ്യൻ, പ്രഫ. മാത്യു ജോർജ്, ആന്റണി ചാക്കോ, പ്രമോദ് പി. ജോസഫ്, കെ.എം. ചാക്കോ, തോമസുകുട്ടി ഇട്ടിയംപറന്പിൽ, അലക്സ് വലിയപറന്പിൽ, ടോമി നരിക്കുഴി, ടി.ടി. ഫ്രാൻസിസ്, പി.ടി. തോമസ് എന്നിവർ നേതൃത്വം നൽകും
നോന്പുകാല പീഢാനുഭ പദയാത്ര
11:55 PM Mar 29, 2017 | Deepika.com