പാത്രകണ്ടം, കൈതക്കൽ ഉറവയിൽ വെളിച്ച

11:20 PM Mar 29, 2017 | Deepika.com
വടക്കഞ്ചേരി: കാൽനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒളകരക്കടുത്തുള്ള വനത്തിനകത്തെ പാത്രകണ്ടം, കൈതക്കൽ ഉറവ പ്രദേശത്ത് വൈദ്യുതിയെത്തി. മന്ത്രി വിഎസ് സുനിൽകുമാറാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ഒല്ലൂർ എംഎൽഎ കെ. രാജൻ അധ്യക്ഷതവഹിച്ചു.

ആദിവാസി കോളനിയുള്ള ഒളകരയിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തിച്ചിട്ടുള്ളത്. വനഭൂമിയിലൂടെ കേബിൾവഴിയാണ് പാത്രകണ്ടത്ത് വൈദ്യുതി എത്തുന്നത്. 37 വീടുകളാണ് ഇവിടെയുള്ളത്. വൈദ്യുതി എത്തിയതോടെ പ്രദേശത്തെ താമസക്കാരെല്ലാം ഏറെ സന്തോഷത്തിലാണ് വൈദ്യുതിയില്ലാത്തതിനാൽ മൊബൈൽ ഫോൺപോലും ഉപയോഗിക്കാൻപറ്റാത്ത സ്‌ഥിതിയിലായിരുന്നു ഇവിടുത്തുകാർക്ക്.

ടിവി ഉൾപ്പടെയുള്ള ഇലകട്രോണിക്സ് ഉപകരണങ്ങളൊന്നും ഇപ്പോഴും കടന്നുവരാത്ത പ്രദേശം. പാത്രകണ്ടം, കൈതക്കൽ ഉറവ പ്രദേശങ്ങൾ തൃശൂർ ജില്ലയിൽപ്പെട്ടതാണെങ്കിലും ഇവിടെ എത്തണമെങ്കിൽ വടക്കഞ്ചേരി വഴി കണിച്ചിപരുതയിലെത്തി പാലക്കുഴി റോഡിൽ കയറി വേണം സ്‌ഥലത്തെത്താൻ. ഒല്ലൂർ നിയോജകമണ്ഡലത്തിലെ പാണഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന സ്‌ഥലമാണിത്. ഇവിടുത്തുകാർക്ക് പാണഞ്ചേരി പഞ്ചായത്ത് ഓഫീസിലെത്താൻ കിഴക്കഞ്ചേരി, വടക്കഞ്ചേരി,കണ്ണമ്പ്ര പഞ്ചായത്തുകൾതാണ്ടി കുതിരാൻകടന്ന് പട്ടികാട് എത്തണം. പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ ഒല്ലൂരിലെ മുൻ എംഎൽഎ എം.പി. വിൻസെന്റിന്റെ പരിശ്രമങ്ങളും ഏറെയുണ്ടായിരുന്നു. പാത്രകണ്ടത്തേക്കുള്ള വഴി ഇനി വാഹനം വരാവുന്നവിധം നന്നാക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ തെരുവ് വിളക്കുകളും സ്‌ഥാപിക്കണം. അങ്ങനെ പ്രാഥമിക സൗകര്യങ്ങൾകൂടി ഉണ്ടാകണമെന്നാണ് താമസക്കാ