നന്ദിയോട് മുപ്പതോളം കുടുംബങ്ങൾക്ക്കുടിവെള്ളക്ഷാമം

11:20 PM Mar 29, 2017 | Deepika.com
വണ്ടിത്താവളം: നന്ദിയോട് തെക്കേകവറത്തോട്ടിൽ മുപ്പതോളം കുടുംബങ്ങൾക്ക് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതായി പരാതി. പ്രദേശത്തെ സ്വകാര്യവ്യക്‌തികളുടെ കിണറുകളിലും ജലനിധി പദ്ധതി, കുഴൽകിണറുകളും വറ്റിയതാണ് ജലക്ഷാമത്തിനു കാരണമായിരിക്കുന്നത്.

ഈ സ്‌ഥലത്ത് റോഡുവക്കത്തെ ചില വീടുകളിൽ എത്തുന്ന ലോറി വെള്ളം ആഹാരം പാകംചെയ്യാനും കുടിവെള്ളത്തിനും അപര്യാപ്തമാണെന്ന് നാട്ടുകാർ ആരോപിച്ചു. സാധാരണ ഏപ്രിൽ,മെയ് മാസങ്ങളിലാണ് ജലക്ഷാമം നേരിടുന്നത്. എന്നാൽ ഇത്തവണ മാർച്ച് ആരംഭത്തിൽതന്നെ കുടിവെള്ള ലഭിക്കാതായിരിക്കുകയാണ്. പ്രദേശത്തെ മുഴുവൻ വീടുകളിലേക്കും ആവശ്യത്തിനു ലോറി വെള്ളം വിതരണം ചെയ്യണമെന്നതാണ് നാട്ടുകാരുടെ അടിയന്തിരാവശ്യം.