സെപ്റ്റിക് ടാങ്ക് സ്ലാബ് തകർന്നുവീണ് മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്

11:20 PM Mar 29, 2017 | Deepika.com
മലമ്പുഴ: മലമ്പുഴ ഡാം ഗാർഡനിലെ ഉപയോഗശൂന്യമായ ശൗചാലയത്തിന്റെ സ്ലാബ് തകർന്ന് മൂന്ന് താൽക്കാലിക സ്ത്രീ തൊഴിലാളികൾ സെപ്റ്റിക് ടാങ്കിൽ വീണു.

അകത്തേത്തറ ചേപ്പിലമുറി സിന്ധു സുബ്രഹ്്മണ്യൻ, കാഞ്ഞിരകടവ് സുനിത കൃഷ്ണൻകുട്ടി, കടുക്കാംകുന്നം രാധിക അറുമുഖൻ എന്നിവരാണ് സ്ലാബിനുമുകളിലെ ചപ്പുചവറുകൾ അടിച്ചുവാരുന്നതിനിടയിൽ സ്ലാബ് പൊട്ടി കുഴിയിലേക്ക് വീണത്. സഹതൊഴിലാളികളും വിനോദസഞ്ചാരികളും ചേർന്നാണ് ഇവരെ ടാങ്കിൽനിന്നും പുറത്തെത്തിച്ചത്. പരിക്കേറ്റ ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സാ ചിലവിലേക്കായി ഡാം എഇ ഇവർക്ക് ധനസഹായം നൽകി. 22 വർഷമായി ഡാമിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇഎസ്ഐ പോലുള്ള ആനുകൂല്യം പോലും ഇല്ലത്രെ. അപകടംസംഭവിച്ച് മരണപ്പെട്ടാൽ പോലും യാതൊരുവിധ ധനസഹായമോ മറ്റോ ആനുകൂല്യങ്ങളുംഇവർക്കില്ലെന്നും പറയുന്നു. അതിനാൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് തൊഴിലാളികൾ പറഞ്ഞു.