കുടുംബശ്രീ തൊഴിൽമേള:450 പേർക്ക് തൊഴിൽ ലഭിച്ചു

11:20 PM Mar 29, 2017 | Deepika.com
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 800 പേർക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷനിൽ 850 പേർ പുതുതായി രജിസ്റ്റർ ചെയ്തു. പറളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന തൊഴിൽ മേളയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുളള 30 കമ്പനികൾ പങ്കെടുത്തു. 450 പേരെ വിവിധ കമ്പനികൾ തെരഞ്ഞെടുത്തു. തൊഴിൽ മേളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, പറളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ , കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. സെയ്തലവി, പഞ്ചായത്ത് മെമ്പർമാർ, ഡി.ഡി.യു–ജി.കെ.വൈ പ്രോഗ്രാം മാനേജർ സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.