പഴകിയ ഭക്ഷ്യസാധനങ്ങളുംപ്ലാസ്റ്റിക് സഞ്ചികളും പിടികൂടി

11:20 PM Mar 29, 2017 | Deepika.com
മണ്ണാർക്കാട്: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക് സഞ്ചികളും പഴകിയ ഭക്ഷ്യസാധനങ്ങളും പിടികൂടി നശിപ്പിച്ചു. മണ്ണാർക്കാട് ബസ് സ്്റ്റാൻഡ് പരിസരത്തെ കെ.എച്ച് ബേക്കറി, നെല്ലിപ്പുഴ ഭാഗത്തെ ഡിസൈൻ അലുമിനിയം ഫാബ്രിക്കേഷൻ,എം.കെ.കൂൾബാർ , വടക്കുംമണ്ണം റോഡിലെ കെ.പി. വെജിറ്റബിൾസ് കട എന്നിവിടങ്ങളിൽ നിന്ന് 8000 രൂപ പിഴയീടാക്കി. നഴ്സിംഗ് ഹോമിനുസമീപത്തെ ജംഷീറിന്റെ ബീഫ് സ്റ്റാളിന് 2000 രൂപയും പിഴയീടാക്കി. ഉപയോഗശൂന്യമായവ കണ്ടെടുത്ത കെ.എച്ച്. ബേക്കറി വൃത്തിയാക്കുംവരെ അടച്ചിടാൻ നിർദേശിച്ചു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഇവർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ, ടോംസ് വർഗീസ്,കെ. സുരേഷ്,എം.എൻ. ഗോപാലകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.