മോയൻസ് എൽ.പി.സ്കൂൾപിറന്നാൾ ആഘോഷം ഇന്ന്

11:20 PM Mar 29, 2017 | Deepika.com
പാലക്കാട്: ഗവ.മോയൻ മോഡൽ എൽ.പി.സ്കൂളിന്റെ 56–ാം വാർഷികാഘോഷം ഇന്നു വൈകുന്നേരം നാലിന് നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ.പ്രസിഡന്റ് വി.രവീന്ദ്രൻ അധ്യക്ഷനാകും.

സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇംഗ്ലീഷ്/മലയാളം ക്ലാസുകളിൽ പുതിയ അധ്യയനം വർഷം പ്രവേശനം തുടങ്ങി. ആകർഷകമായ പ്രീ–പ്രൈമറി ക്ലാസ് മുറികൾ, സുസജ്‌ജമായ ലൈബ്രറി,പാഠ്യ–പാഠ്യാനുബന്ധ പ്രവർത്തന മികവ്,മേളകളിലെ ഉന്നത വിജയം, മിടുക്കരായ വിദ്യാർഥികൾക്ക് എൽ.എസ്.എസ്.പരിശീലനം, പിന്നാക്കക്കാർക്ക് പ്രത്യേക പരിശീലനം.മലയാള തിളക്കം–ഹലോ ഇംഗ്ലീഷ് തുടങ്ങിയ നൂതന പദ്ധതികൾ,വാഹനസൗകര്യം,സജീവമായ സാമൂഹിക പങ്കാളിത്തം, ശക്‌തമായ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി എന്നിവ സ്കൂളിലുണ്ട്.ഫോൺ : 9496233244.