മണ്ണാർക്കാട് ജിഎംയുപി സ്കൂൾ പൂർവവിദ്യാർഥി സംഗമം

11:20 PM Mar 29, 2017 | Deepika.com
മണ്ണാർക്കാട്: ജിഎംയുപി സ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം അഡ്വ.എൻ ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളുടെ പുരോഗതിക്ക് പൂർവ്വ വിദ്യാർഥി കൂട്ടായ്മകൾ അനിവാര്യമാണെന്നും, കുട്ടികളുടെ പഠന പാഠ്യേതര മികവുകൾ ഉറപ്പാക്കാൻ പൂർവ്വ വിദ്യാർഥികൾക്ക് ഒട്ടനവധി സംരംഭങ്ങൾ ചെയ്യാൻ കഴിയുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

പൂർവ്വവിദ്യാർഥി കൂട്ടായ്മ ചെയർമാൻ കെ.പി.എസ്. പയ്യനടം അധ്യക്ഷത വഹിച്ചു. ആമുഖഭാഷണം ഹെഡ്മാസ്റ്റർ കെ. മുഹമ്മദാലി നിർവഹിച്ചു.പൂർവ്വ വിദ്യാർഥികളായ ആലായൻ മുഹമ്മദ്, സി.എച്ച് ആലിപ്പു, പൂവ്വക്കോടൻ ഹംസു എന്നിവരെയും മുൻ സീനിയർ അധ്യാപകരായ ശിവൻകുട്ടി മാസ്റ്റർ, സാവിത്രീ ടീച്ചർ, മേരി ടീച്ചർ, രത്മമ്മ ടീച്ചർ, ലീലാവതി ടീച്ചർ, സൈതുമാധവൻ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, എം.കെ.ഗോപാലൻ മാസ്റ്റർ, ശ്രീദേവി ടീച്ചർ, രുഗ്മണി ടീച്ചർ, സരള ഭായ് ടീച്ചർ സി.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, ഫാത്തിമ ബീവി ടീച്ചർ, യൂസുഫ് മാസ്റ്റർ, ആമിന ടീച്ചർ, പാർവതി ടീച്ചർ പങ്കജാക്ഷി ടീച്ചർഎന്നിവരെ ആദരിച്ചു. മുൻ എംഎൽഎ കളത്തിൽ അബ്ദുല്ല ,മുൻസിപ്പൽ കൗൺസിലന്മാരായ മൻസൂർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് അഷറഫ്, എ.ഇ.ഒ. ഉണ്യാപ്പു, ബി.പി.ഒ. എൻ.പി രാജൻ, പി.ടി.എ.പ്രസിഡന്റ് ഷഫീഖ് റഹ്മാൻ, ജോ.കൺവീനർ നാസർ പാതാക്കര,എം.പി.ടി. എ പ്രസി.ഷിജി തോമസ് പി.ടി.എ.വൈസ് പ്രസിഡന്റ് പി.അസ്ലം പ്രസംഗിച്ചു.