ബോധവത്കരണ ക്ലാസ്

11:20 PM Mar 29, 2017 | Deepika.com
പാലക്കാട്: ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി വാഹനം ഉപയോഗിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ നൽകി. ഗതാഗത നിയമം, ജീവിത നൈപുണ്യ പരിശീലനം, കുട്ടികളുടെ സംരക്ഷണത്തിൽ മാതാപിതാക്കളുടെ പങ്ക് എന്നീ വിഷയങ്ങളിൽ നടന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ.ഫാ.ജോസ്പോൾ നിർവഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ അധ്യക്ഷനായി. പാലക്കാട് , ആർ.ടി.ഒ എ.എം.വി.ഐ ഭരത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.