ലഹരി ഉപയോഗം ഭിന്നശേഷി കുട്ടികളുണ്ടാവാൻ കാരണമാകും

11:20 PM Mar 29, 2017 | Deepika.com
അഗളി: യുവാക്കൾക്കിടയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വർധിച്ചുവരുന്നതായും മസ്തിഷ്ക ഭിന്നശേശിയുള്ള കുട്ടികളുടെ ജനനത്തിന് ലഹരിമരുന്നിന്റെ ഉപയോഗം ആക്കം കൂട്ടുമെന്നും എഡിഎം ഒയും കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി നോഡൽ ഓഫീസറുമായ ഡോ. പ്രഭുദാസ് അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുവേണ്ടി അഗളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഏകദിന ബോധവത്കരണ ക്ലാസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീ രേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവശങ്കരൻ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.മാത്യു, അനീഷ്, ജാക്കീർ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ഭിന്നശേഷിയുള്ളവർക്കുള്ള നിയമവശങ്ങൾ, അവരുടെ സംരക്ഷണം,അവർക്കുള്ള ആനുകൂല്യങ്ങൾ എന്നീ വിഷയങ്ങളിൽ നാഷണൽ ട്രസ്റ്റ് ലോക്കൽ ലവൽ കമ്മിറ്റി കൺവീനർ മേജർ സുധാകരൻപിള്ള, മണ്ണാർക്കാട് സെന്റ് ഡൊമിനിക് സ്പെഷ്യൽ സ്കൂൾ ടീച്ചർ പി.ഇന്ദിര, പരിവാർ രക്ഷാകർതൃസംഘടനാ പ്രസിഡന്റ് വിശ്വനാഥൻ എന്നിവർ ക്ലാസെടുത്തു. സിഡിപിഒ ഡോ. കെ.രാജേശ്വരി സ്വാഗതവും ഐസിഡിഎസ് സൂപ്പർ വൈസർ എ.എൻ. പ്രഭ നന്ദിയും പറഞ്ഞു.