ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു

11:08 PM Mar 29, 2017 | Deepika.com
പാ​ല​ക്കാ​ട്: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു. ത​ച്ച​ന്പാ​റ അ​ര​പ്പാ​റ മാ​ങ്കു​റു​ശ്ശി പു​ത്ത​റ്റ് വീ​ട്ടി​ൽ ജോ​യി​യു​ടെ മ​ക​ൻ ലി​ജേ​ഷ് ജോ​യി (28) ആ​ണ് മ​രി​ച്ച​ത്. നൂ​റ​ണി​യ​ൽ വ​ച്ച് ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ലോ​റി​യെ മ​റി​ക​ട​ക്കു​ന്നി​ടെ എ​തി​രെ വ​ന്ന മ​റ്റൊ​രു ലേ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
ഭാ​ര്യ: ജെ​സി. മ​ക​ൻ: അ​മ​ൽ. മാ​താ​വ്: അ​ലീ​സ്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ര​പ്പാ​റ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.