ബൈക്ക് യാത്രികൻ ലോ​റി​യിടിച്ച് മരിച്ചു

10:52 PM Mar 29, 2017 | Deepika.com
പ​റ​വൂ​ർ: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ള​ന്തി​ക്ക​ര മാ​ട​ശേ​രി ര​ജ​നീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ പ​ട്ടം-മാ​ഞ്ഞാ​ലി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ര​പ്പ​ണി​ക്കാ​ര​നാ​യ ര​ജ​നീ​ഷ് ഇ​ള​ന്തി​ക്ക​ര​യി​ൽ നി​ന്നു മാ​ഞ്ഞാ​ലി​ക്കു ബൈക്കിൽ പോ​കവെ ചെ​റു​ക​ട​പ്പു​റം പാ​ല​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വി​ൽ വ​ച്ച് എ​തിരേ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ജ​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. . സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ്വ​തി.