യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന നേ​തൃ​യോ​ഗം

10:43 PM Mar 29, 2017 | Deepika.com
കോ​ട്ട​യം: പ​രീ​ക്ഷാ ചോ​ദ്യ പേ​പ്പ​റു​ക​ൾ ചോ​ർ​ത്തി​ക്കൊ​ടു​ത്തും, മൂ​ന്നാ​റി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റ്റം ചെ​യ്യാ​ൻ ഭൂ​മാ​ഫി​യ​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ ക​ച്ച​വ​ടം ന​ട​ത്തി കേ​ര​ള​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​യും ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും, ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ആ​ർ സു​നു, ജി​ൻ​സ​ൻ വ​ർ​ക്കി, പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം, ജോ​സി പി. ​തോ​മ​സ്, ബി​ജു ടി. ​ഡി​ക്രൂ​സ്, കെ. ​കെ. നാ​സ​ർ ഖാ​ൻ, ടി​ജി ചെ​റു​തോ​ട്ടി​ൽ, ജോ​സ​ഫ് മാ​ത്യു, ശ​ശി​ധ​ര​ൻ പാ​ല​ക്കാ​ട്, സി​ജി ക​ട്ട​ക്ക​യം, സ​ന്തോ​ഷ് ജോ​ണ്‍, സ​ജി ജോ​സ​ഫ്, സാ​ബു വെ​ള്ളി​മൂ​ഴ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.