പ​ച്ച​ക്ക​റി വി​ല വീ​ണ്ടും ഉ​യ​ർ​ന്നു

10:43 PM Mar 29, 2017 | Deepika.com
കോ​ട്ട​യം: പ​ച്ച​ക്ക​റി​ക​ൾ​ക്ക് വീ​ണ്ടും വി​ല ഉ​യ​ർ​ന്നു. ബീ​ൻ​സ്, അ​ച്ചി​ങ്ങ, കാ​ര​റ്റ്, വെ​ണ്ട​യ്ക്ക, പ​ച്ച​മു​ള​ക് എ​ന്നി​വ​യ്ക്കാ​ണ് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. 60 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ബീ​ൻ​സി​ന് ഇ​ന്ന​ലെ 100 രൂ​പ വി​ല​യാ​യി. ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ 40 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ബീ​ൻ​സി​നു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
60 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന അ​ച്ചി​ങ്ങ പ​യ​റി​ന് 20 രൂ​പ വ​ർ​ധി​ച്ച് 80 രൂ​പ​യി​ലെ​ത്തി. 30 രൂ​പ​യു​ണ്ടാ​യി​രു​ന്ന വെ​ണ്ട​യ്ക്ക് 40 രൂ​പ​യി​ലേ​ക്കും കാ​ര​റ്റ് 60 രൂ​പ​യി​ലേ​ക്കും ഉ​യ​ർ​ന്നു. കോ​വ​യ്ക്ക​യു​ടെ വി​ല ഇ​ന്ന​ലെ 40 രൂ​പ​യി​ലെ​ത്തി. പാ​വ​യ്ക്ക, പ​ച്ച​മു​ള​ക് എ​ന്നി​വ​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 60 രൂ​പ​യു​ണ്ടാ​യി​രു​ന്ന പാ​വ​യ്ക്ക 80 രൂ​പ​യി​ലെ​ത്തി. പ​ച്ച​മു​ള​കി​നും 50 രൂ​പ ന​ൽ​ക​ണം.
പ​ച്ച ഏ​ത്ത​യ്ക്കാ​യു​ടെ വി​ല​യും വ​ർ​ധി​ച്ചു കി​ലോ​യ്ക്ക് 55 രൂ​പ ന​ൽ​ക​ണം. പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല വ​ർ​ധി​ച്ച​തോ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കു​ടും​ബ​ബ​ജ​റ്റ് താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സീ​സ​ണ്‍ അ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല വ​ർ​ധി​ച്ച​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വി​ഷു അ​ടു​ത്തെ​ത്തി​യ​തോ​ടെ പ​ച്ച​ക്ക​റി വി​ല വീ​ണ്ടും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.