പ്രി​ൻ​സി​പ്പ​ൽ ഡോ.​ സ​ണ്ണി ജോ​സ​ഫ് സെ​ന്‍റ് തോ​മ​സിന്‍റെ പ​ടി​യി​റ​ങ്ങു​ന്നു

10:43 PM Mar 29, 2017 | Deepika.com
പാ​ലാ: അ​ധ്യാ​പ​ന മി​ക​വു​കൊ​ണ്ടും നേ​തപാ​ട​വ​ം കൊണ്ടും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നെ മി​ക​വി​ന്‍റെ ശൃം​ഗ​ത്തി​ലേ​ക്ക് ന​യി​ച്ച പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​ണ്ണി ജോ​സ​ഫ് പ​ഞ്ഞി​ക്കു​ന്നേ​ൽ നാളെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നു വി​ര​മി​ക്കു​ന്നു. അ​ധ്യാ​പ​ക​ന്‍റെ​യും വ​കു​പ്പു​മേ​ധാ​വി​യു​ടെ​യും ക​ലാ​ല​യ സാ​ര​ഥി​യു​ടെ​യും കു​പ്പാ​യ​ങ്ങ​ൾ ത​നി​ക്കി​ണ​ങ്ങു​മെ​ന്ന് മികച്ച സേവനത്തിലൂ​ടെ തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് ഡോ.​സ​ണ്ണി ജോ​സ​ഫ്.
പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​യാ​യ അ​ദ്ദേ​ഹം മ​ദ്രാ​സ് ല​യോ​ള കോ​ള​ജി​ൽ​നി​ന്നും കൊ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ത് ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണ്.
1982 ൽ ​പി​ജി പാ​സാ​യ ഉ​ട​ൻ ല​യോ​ള കോ​ള​ജി​ൽ ത​ന്നെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം അ​തേ വ​ർ​ഷം ഡി​സം​ബ​റി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്നു. സാ​ന്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റ​ൽ ബി​രു​ദം നേ​ടി.
2000 മു​ത​ൽ 2005 വ​രെ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. മ​രി​യ​ൻ കോ​ള​ജി​ൽ നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ദ്യ​മാ​യി ന​ട​ന്ന​തും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ച​തും ഡോ.​സ​ണ്ണി ജോ​സ​ഫ് അ​വി​ടെ സാ​ര​ഥി​യാ​യി​രു​ന്ന കാ​ല​ത്താ​ണ്.
2007 ൽ ​സെ​ന്‍റ് തോ​മ​സ് കോ​ള​ജ് നാ​ക് റീ​അ​ക്ര​ഡി​റ്റേ​ഷ​നു വി​ധേ​യ​മാ​യ​പ്പോ​ൾ ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ സ്ഥാ​നം വ​ഹി​ച്ചു.
2013 മു​ത​ൽ കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തെ ന​യി​ച്ച അ​ദ്ദേ​ഹം 2015 ൽ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി.
അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ര​ഥ്യ​ത്തി​ൻ കീ​ഴി​ലാ​ണ് 10 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വി​ട്ട ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ക്കാ​ദ​മി​ക​വും പാ​ഠ്യേ​ത​ര​വു​മാ​യ ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​യ​ള​വി​ൽ ഈ ​ക​ലാ​ല​യം വേ​ദി​യാ​യി.
മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി യു​ജി​സി ക​ണ്ടെ​ത്തു​ന്ന ചു​രു​ക്കം കോ​ള​ജു​ക​ൾ​ക്കു​മാ​ത്രം ലഭിക്കുന്ന സി​പി​ഇ (സെ​ന്‍റ​ർ വി​ത്ത് പൊ​ട്ട​ൻ​ഷ്യ​ൽ ഫോ​ർ എ​ക്സ​ല​ൻ​സ്) എ​ന്ന പ​ദ​വി​യു​ടെ ര​ണ്ടാം ഘ​ട്ട നി​ർ​ണ​യ​ത്തി​ലും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഡോ. ​സ​ണ്ണി ജോ​സ​ഫി​ന്‍റെ കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ദി​യാ​കാ​ൻ 2016 ൽ ​സ​ർ​വ​ക​ലാ​ശാ​ലേ​ത​ര സ്ഥാ​പ​ന​ത്തെ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ന​റു​ക്കു​വീ​ണ​തും സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നാ​യി​രു​ന്നു.
അ​രു​ണാ​പു​രം നി​വാ​സി​യാ​യ ഇ​ദ്ദേ​ഹം പ്ര​വി​ത്താ​നം പ​ഞ്ഞി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ടി. ജോ​സ​ഫി​ന്‍റെ​യും ഏ​ലി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​മ, മ​ക്ക​ൾ: സു​നി​റ്റ, ജോ.