വോളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ

10:43 PM Mar 29, 2017 | Deepika.com
പാ​ലാ: കേ​ര​ത്തി​ലെ വോ​ളി​ബോ​ളി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ഒ​ന്നി​ച്ച് അ​ണി​ചേ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വോ​ളി​ബോ​ൾ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ ഏ​പ്രി​ൽ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പാ​ലാ സെ​ന്‍റ് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
വോ​ളി​ബോ​ൾ താ​ര​ങ്ങ​ളാ​യ എ​സ്. ഗോ​പി​നാ​ഥ്, അ​ബ്ദു​ൾ റ​സാ​ഖ്, ടോം ​ജോ​സ​ഫ്, എ​സ്.​എ. മ​ധു, രാ​ജ് വി​നോ​ദ്, കി​ഷോ​ർ​കു​മാ​ർ, ആ​ർ. രാ​ജീ​വ് തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, സം​ഘാ​ട​ക​ർ, ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കും. വി.​സി. പ്രി​ൻ​സ് ക​ൺ​വീ​ന​റാ​യി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.