കാ​രാ​പ്പു​ഴ ഡാ​മി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

10:36 PM Mar 29, 2017 | Deepika.com
ക​ൽ​പ്പ​റ്റ: വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കാ​രാ​പ്പു​ഴ-​ചീ​പ്രം കോ​ള​നി​ക്ക് സ​മീ​പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ കോ​യ​ന്പ​ത്തൂ​ർ കെ.​വി അ​യ്യ​പ്പ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി ക​ണ്ണൂ​ർ ക​ല്ല്യാ​ണ​ശേ​രി വീ​ട്ടി​ൽ രാ​ഹു​ൽ (20)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ രാ​ഹു​ലി​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷി​ച്ച് ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജി​ലെ ബി​കോം സി​എ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യി​രു​ന്ന​ത്. 18 പെ​ണ്‍​കു​ട്ടി​ക​ളും ആ​റ് ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.