ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ചാ​ര​ണം

10:08 PM Mar 29, 2017 | Deepika.com
പൂ​ച്ചാ​ക്ക​ൽ: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ക്ഷ​യ​രോ​ഗ യൂ​ണി​റ്റി​ന്‍റെ​യും അ​രൂ​ക്കു​റ്റി സാ​മൂ​ഹ്യ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ക്ഷ​യാ​രോ​ഗ ദി​നാ​ചാ​ര​ണം ന​ട​ത്തി. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ലാ ശെ​ൽ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണാ​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​ന്പ​ളം സി​എ​ച്ച്സി​യെ ഡെ​സി​ഗ്നേ​റ്റ​ഡ് മൈ​ക്രോ​സ്കോ​പ്പി സെ​ന്‍റ​ർ(​ഡി​എം​സി) ആ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ രേ​ഖ​ക​ൾ പെ​രു​ന്പ​ളം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​ഹു​ലി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വ​സ​ന്ത​ദാ​സ് കൈ​മാ​റി. 2017-ന്‍റെ ആ​ർ​എ​ൻ​ടി​സി​പി പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഏ​റ്റ​വും മി​ക​ച്ച മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ബി. ഷാ​ഹു​ൽ, മി​ക​ച്ച ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​ർ (ജ​ഐ​ച്ച്ഐ, മു​ഹ​മ്മ), മി​ക​ച്ച ആ​ശാ വ​ർ​ക്ക​ർ പു​ഷ്പ​ല​ത (സി​എ​ച്ച്സി, പാ​ണാ​വ​ള്ളി), മി​ക​ച്ച ഡി​എം​സി ലാ​ബ് മേ​രി മി​റാ​ൻ​ഡ (അ​രൂ​ക്കു​റ്റി)​എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ ഡി​എം​ഒ ഡോ. ​ജ​മു​ന വ​ർ​ഗീ​സ് വി​ത​ര​ണം ചെ​യ്തു.