കബഡി ടൂർണമെന്റ്
10:08 PM Mar 29, 2017 | Deepika.com
ചേർത്തല: സെവൻഹീറോസ് ക്ലബ് മേയ് 13, 14 തീയതികളിൽ സംസ്ഥാനതല കബഡി ടൂർണമെന്റ് സംഘടിപ്പിക്കും. ചേർത്തലയിലെ പ്രമുഖ കബഡി താരങ്ങളായിരുന്ന മധു, റോയി, ഹെഗൽ, ലാരി എന്നിവരുടെ സ്മരണാർഥം ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഡിവൈൻ ചിദംബരൻ അധ്യക്ഷനായി. എൻ.ആർ. ബാബുരാജ്, എസ്. ജയപാൽ, എസ്. സിജു, ബൈജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മന്ത്രി പി. തിലോത്തമൻ-മുഖ്യ രക്ഷാധികാരി, കെ.സി. വേണുഗോപാൽ എംപി, എ.എം. ആരിഫ് എംഎൽഎ, നഗരസഭാ ചെയർമാൻ ഐസക് മാടവന, ഡിവൈഎസ്പി വൈ.ആർ. റസ്റ്റം-രക്ഷാധികാരികൾ, എൻ.ആർ. ബാബുരാജ്-ചെയർമാൻ, മനു സി. പുളിക്കൽ-ജനറൽ കണ്‍വീനർ എന്നിവരെ തെരഞ്ഞെടുത്തു.