ആലപ്പുഴ: റോട്ടറിക്ലബ് ഓഫ് ആലപ്പി കൊയർസിറ്റി ലോകജലദിനത്തിൽ ജല ഉപയോഗത്തെക്കുറിച്ചു വെള്ളാപ്പള്ളി ലൂർദ്മാതാ എൽപി സ്കൂൾ വിദ്യാർഥികൾക്കു ബോധവത്കരണ ക്ലാസ് നടത്തി.
ലോക ജനദിനത്തെ കുറിച്ചു റോട്ടറിക്ലബ് മുൻപ്രസിഡന്റ് പി.ജെ. മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെ പങ്കെടുപ്പിച്ചു ബോധവത്കരണറാലിയും നടത്തി. മുൻ പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.
ബോധവത്കരണ ക്ലാസ്
10:08 PM Mar 29, 2017 | Deepika.com