ചേർത്തല: യുവകലാ സാഹിതിയുടെ പ്രഥമ വയലാർ പുരസ്കാരം ഇന്ന് ആര്യാഗോപിക്ക് നൽകും. പ്രശസ്തി പത്രവും ശില്പവും 11,111 രൂപയും അടങ്ങുന്നതാണ് അവാർഡ്. വയലാർ രാഘവപറന്പിൽ വൈകുന്നേരം അഞ്ചിനു ചേരുന്ന സമ്മേളനത്തിൽ കവി ആലങ്കോട്ട് ലീലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
ഭക്ഷ്യമന്ത്രി പി.തിലോത്തമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്രവർമ അധ്യക്ഷത വഹിക്കും. സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹയായ ഫസില സലീമിന് അവാർഡ് നൽകും.
പുരസ്കാരം നല്കും
10:08 PM Mar 29, 2017 | Deepika.com