മു​ണ്ട​പ്പ​ള്ളി​പ്പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്തി

10:06 PM Mar 29, 2017 | Deepika.com
മ​ങ്കൊ​ന്പ് : നീ​ണ്ട കാ​ത്തി​രു​പ്പി​നൊ​ടു​വി​ൽ പു​ളി​ങ്കു​ന്ന് മു​ണ്ട​പ്പ​ള്ളി​ചി​റ പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.
പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ മൂ​ണ്ട​പ്പ​ള​ളി ചി​റ, അ​റു​പ​തും ചി​റ കോ​ള​നി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് മു​ണ്ട​പ്പ​ള​ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.
ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2015-16 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 45 ല​ക്ഷം രു​പ ചി​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത.് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പു​ളി​ങ്കു​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു കു​റ​പ്പു​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.