എടത്വ: എസ്എസ്എൽസി പരീക്ഷയെ കച്ചവടമാക്കിയ മാഫിയായുടെ തലവനായി മാറിയ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് കെപിഎസ്റ്റിഎ. തലവടി വിദ്യാഭ്യാസ ഉപജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പരിശുദ്ധമായ പരീക്ഷയെ ഇതുപോലെ കളങ്കിതമാക്കിയ കാലം ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് കെ.എം. ജോബ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ മികച്ച യു.പി. സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂളിനുള്ള ഉപഹാരം ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളിക്കുട്ടി ജോസഫിനു നൽകി. സർവീസിൽ നിന്ന് വിരമിക്കുന്ന ഡി. ജോസഫ്, അന്നമ്മ ചാക്കോ, സിസ്റ്റർ സിസിലി ജോണ്, ഡെയ്സമ്മ ആന്റണി എന്നിവർക്കു യാത്രയയപ്പും നൽകി. ടോം ജെ. കൂട്ടക്കര, അലക്സാണ്ടർ കെ. വർഗീസ്, ജോസുകുട്ടി സെബാസ്റ്റ്യൻ, ബിനു ടോം ജോസഫ്, സിസ്റ്റർ മെറീനാ എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന്
10:06 PM Mar 29, 2017 | Deepika.com