നോ​ന്പു​കാ​ല പീ​ഡാ​നു​ഭ​വ പ​ദ​യാ​ത്ര

10:06 PM Mar 29, 2017 | Deepika.com
എ​ട​ത്വ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ എ​സ്എ​ഫ്ഒ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ലെ ദൈ​വ​ദാ​സ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ലേ​ക്ക് ഏ​പ്രി​ൽ ഒ​ന്നി​നു രാ​വി​ലെ ഒ​ന്പ​തി​നു നോ​ന്പു​കാ​ല പീ​ഡാ​നു​ഭ​വ പ​ദ​യാ​ത്ര ന​ട​ത്തു​ന്നു. ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ട​ത്വ​യി​ൽ പ​ദ​യാ​ത്ര എ​ത്തി​ച്ചേ​രു​ന്പോ​ൾ ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ സ്വാ​ഗ​തം ചെ​യ്യും. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ മോ​ച​ന​ത്തി​നും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ മാ​ന​സാ​ന്ത​ര​ത്തി​നു​മാ​യി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും.
തു​ട​ർ​ന്ന് ഫാ. ​ജോ​മോ​ൻ ആ​ശാം​പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ദൈ​വ​ദാ​സ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ ഒ​പ്പീ​സും ന​ട​ക്കും.