മുട്ടാർ: സെന്റ്ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും.
ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ഏബ്രഹാം തയ്യിൽ സ്വാഗതവും തോമസ് ചാണ്ടി എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തും. കെട്ടിട നിർമാണ സംഭാവന ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സ്വീകരിക്കും.
ഡോ. കെ.സി. ജോസഫ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അശോകൻ, മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പൻ, മണിക്കുട്ടൻ തിരുമേനി, വി. അശോകൻ, അമിച്ചകരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. വർഗീസ് തോമസ്, തലവടി സെന്റ് ജോണ്സ് മാർത്തോമാ പള്ളി വികാരി ഫാ. ജോസ് വർഗീസ്, തലവടി സെന്റ് തോമസ് മാർത്തോമാ പള്ളി വികാരി ഫാ. അലക്സ് പി. ജോണ്, തലവടി സെന്റ് തോമസ് മലങ്കരപള്ളി വികാരി ഫാ. ജോസഫ് കരിപ്പായി, തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജേക്കബ് ഏബ്രഹാം, മുട്ടാർ അമലോത്ഭവ പള്ളി വികാരി ഫാ. തോമസ് തയ്യിൽ സിഎംഐ, മുട്ടാർ ന്യൂ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, കിഴക്കേ മിത്രക്കരി ഹോളി ഫാമിലി ചർച്ച് വികാരി ഫാ. ജോർജ് അവനൂർ, മുട്ടാർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി.ജെ. പ്രസന്നകുമാർ, ടി.ജെ. ശശീന്ദ്രൻ, ആൻസി തോമസ്, ശശി ചെന്പിലകം, ബൈജു കെ. ആറുപറ, ജലജാമോൾ മഹേശ്വർ, മാത്യു വർഗീസ്, ഡി. ജോസഫ്, എം.കെ. ജോസഫ്, രജിമോൾ പുരുഷോത്തമൻ, ബോബൻ ജോസ്, ശോഭാ മോഹൻദാസ്, ലളിതമ്മ രാജപ്പൻ, ജയ സത്യൻ, തങ്കമ്മ സോമൻ, ഡോളിറ്റ ഡൊമിനിക്, സാലിമ്മ ജോസഫ്, ആന്റണി തോമസ്, ജോസ് സ്കറിയ, പി.എ. തോമസ്, പി.എ. ജോസഫ്, രാജീവ് ടി. ഏബ്രഹാം, റിയ എസ്. തോമസ്, തോമസുകുട്ടി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
10:06 PM Mar 29, 2017 | Deepika.com