ക​ല്ലു​മ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റ് മാ​റ്റി

10:04 PM Mar 29, 2017 | Deepika.com
മാ​വേ​ലി​ക്ക​ര: ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെറ്റ് മാ​റ്റി. മാ​വേ​ലി​ക്ക​ര മി​ച്ച​ൽ ജം​ഗ്ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് മ​ദ്യ വി​ല്പ​ന ശാ​ല മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ മാ​റ്റ​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് മി​ച്ച​ൽ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റ് ക​ല്ലു​മ​ല തെ​ക്കേ ജം​ഗ്ഷ​നി​ലേ​ക്കു മാ​റ്റി​യ​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള ഈ ​മേ​ഖ​ല​യി​ൽ മ​ദ്യ​ശാ​ല സ്ഥാ​പി​ച്ച​തു പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മ​ദ്യ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ കൗ​ണ്‍​സി​ലും മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യും ചേ​ർ​ന്നു ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ​യും വീ​ട്ട​മ്മാ​രേ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും അ​ണി​നി​ര​ത്തി ഇ​തി​നി​ട​യി​ൽ ജ​ന​കീ​യ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ എ​ന്നി​വ​രും ജ​ന​കീ​യ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെറ്റ് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. മ​ദ്യ​മെ​ന്ന സാ​മൂ​ഹ്യ വി​പ​ത്തി​നെ​തി​രേ ന​ട​ന്ന ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെറ്റ് മാ​റ്റി​യ​തി​ലൂ​ടെ പ്ര​ക​ട​മാ​യ​തെ​ന്ന് മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ചെ​യ​ർ​മാ​ൻ മാ​ത്യു​ജോ​ണ്‍ പ്ലാ​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി, ഫാ. ​ചെ​റി​യാ​ൻ പ​ണി​ക്ക​ർ, നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, ഫാ. ​പി.​കെ. വ​ർ​ഗീ​സ്, ഫാ. ​മാ​ത്യു​സ് കു​ഴി​വി​ള, എ​സ് അ​യ്യ​പ്പ​ൻ​പി​ള്ള, ഫാ.​അ​ലോ​ഷ്യ​സ് ഫെ​ർ​ണാ​ണ്ട​സ്, സൈ​മ​ണ്‍ ത​ര​ക​ൻ, ഓ​മ​ന​ക്കു​ട്ട​ൻ, എ​സ്. മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.