സിബിഐക്കു വനിതാ മേധാവി എന്നു സൂചന

10:12 PM Jan 16, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​ക്ക് ആ​ദ്യ വ​നി​താ മേ​ധാ​വി ഉ​ണ്ടാ​യേ​ക്കു​മെ​ന്നു സൂ​ച​ന. സി​ബി​ഐ ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​നു​ള്ള നാ​ലു​പേ​രു​ടെ അ​ന്തി​മ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ത​മി​ഴ്നാ​ട് കേ​ഡ​ർ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യ അ​ർ​ച്ച​ന രാ​മ​സു​ന്ദ​ര​ത്തി​ന്‍റെ പേ​രു​മു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ കൊ​ളീ​ജി​യ​മാ​ണ് സി​ബി​ഐ ഡ​യ​റ​ക്ട​റെ തീ​രു​മാ​നി​ക്കേ​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച കൊ​ളീ​ജി​യം യോ​ഗം ചേ​ർ​ന്നു​വെ​ങ്കി​ലും തീ​രു​മാ​നം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ഡ​ൽ​ഹി പോ​ലീ​സ് മേ​ധാ​വി അ​ലോ​ക് കു​മാ​ർ വ​ർ​മ, മ​ഹാ​രാ​ഷ്‌ട്ര പോ​ലീ​സ് മേ​ധാ​വി സ​തീ​ഷ് മാ​ഥൂ​ർ, ഇ​ൻ​ഡോ ടി​ബ​റ്റ​ൻ പൊ​ലീ​സ് ഫോ​ഴ്സ് മേ​ധാ​വി കൃ​ഷ്ണ ചൗ​ധ​രി എ​ന്നി​വ​രാ​ണ് സാ​ധ്യ​താ പ​ട്ടി​ക​യി​ലെ മു​റ്റ് മൂ​ന്നു​പേ​ർ. സ​ശ​സ്ത്ര സീ​മാ ബ​ലിന്‍റെ (എ​സ്എ​സ്ബി)​ ആ​ദ്യ വ​നി​ത മേ​ധാ​വി​യാ​ണ് 59 കാ​രി​യാ​യ അ​ർ​ച്ച​ന.

ഈ ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന ആ​ദ്യ വ​നി​ത​യു​മാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​നി​ൻ സിം​ഹ വി​ര​മി​ച്ച ശേ​ഷം സിബിഐ ഡ​യ​റ​ക്ട​ർ പ​ദ​വി ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഗു​ജ​റാ​ത്ത് കാ​ഡ​ർ ഐപി­എ​സ് ഓ​ഫീ​സ​ർ രാ​കേ​ഷ് ആ​സ്ത​ന​ക്കാ​ണ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല.

മോ​ദി സ്വ​ന്ത​ക്കാ​ര​നെ ച​ട്ടം മ​റി​ക​ട​ന്ന് സി​ബി​ഐ ത​ല​പ്പ​ത്ത് പ്ര​തി​ഷ്ഠി​ച്ചു​വെ​ന്ന് കാ​ണി​ച്ച് കോ​ണ്‍ഗ്ര​സ് രം​ഗ​ത്തു​വ​രി​ക​യും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ​തു​ട​ർ​ന്നാ​ണ് സി ബിഐ ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​നു​ള്ള കൊ​ളീ​ജി​യം വി​ളി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്.