രാജാക്കാട്: ദീപിക ഫ്രണ്ട്സ് ക്ലബ് രാജാക്കാട് ഇടവക യൂണിറ്റ് രൂപികരണ യോഗം രാജാക്കാട് ക്രിസ്തുരാജാ കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തി.
ഡിഎഫ്സി ഫൊറോന ഡയറക്ടര്‍ ഫാ.അബ്രാഹം പുറയാറ്റ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.ജോസ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ജയിംസ് മ്ലാക്കുഴി പദ്ധതി വിശദീകരണം നടത്തി ഫൊറോന പ്രസിഡന്റ് ജോണി റാത്തപ്പിള്ളില്‍, അസി. വികാരിമാരായ ഫാ.ജോസഫ് അക്കൂറ്റ്, ഫാ.ജെയിംസ് പൊന്നമ്പേല്‍, മോഡറേറ്റര്മാരായ സിസ്റ്റര്‍ ആന്‍സ് മാത്യു, സിസ്റ്റര്‍ പ്രീതി വര്‍ഗീസ്, അടിമാലി ഏരിയ മാനേജര്‍ സി.എ. ഷാജി, റിപ്പോര്‍ട്ടര്‍ ടൈറ്റസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഡാര്മിച്ചന് റാത്തപ്പിള്ളില്‍ -പ്രസിഡന്റ്, സജി പൂവത്തിങ്കല്‍ -വൈസ് പ്രസിഡന്റ്, ഷാജി ഈഴക്കുന്നേല്‍ -സെക്രട്ടറി, സനീഷ് നിരപ്പില്‍ -ജോയിന്റ് സെക്രട്ടറി, ജോസ് ഇടവഴിക്കല്‍ -ട്രഷറര്‍, ക്ലൈസന്‍ കച്ചിറയില്‍, ജിജി മുണ്ടക്കാട്ട്, മിനി ബേബി ചീങ്കല്ലേല്‍, സണ്ണി കിഴക്കേല്‍, ജോസ് കൈമറ്റത്തില്, സിനി നിരവത്തുപറമ്പില്‍, ബേബി മാമ്പള്ളിക്കുന്നേല്‍, ജോയി തമ്പുഴ, സിനി പഞ്ഞിക്കുന്നേല്‍, ബേബി മുക്കാംകുഴിയില്‍, സണ്ണി കലയത്തുംകുഴി, ബിജു നെല്ലിക്കുന്നേല്‍ എന്നിവരെ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.
മൂന്നുമാസം കൊണ്ട് രാജാക്കാട് ഇടവകയെ സമ്പൂര്‍ണ ദീപിക ഇടവകയായി പ്രഖ്യാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാജാക്കാട് ഇടവക ഡിഎഫ്സി ഭാരവാഹികള്‍
09:56 PM Mar 29, 2017 | Deepika.com