കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി

09:55 PM Mar 29, 2017 | Deepika.com
മ​റ​യൂ​ര്‍: മ​റ​യൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നും ര​ണ്ടു ച​ന്ദ​ന​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി.
മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ​ മൈ​ക്കി​ള്‍ഗി​രി കു​പ്പോ​ഴ​ക്ക​ല്‍ ഗ്ലാ​ഡ്‌സ​ണ്‍ തോ​മ​സി​ന്‍റെ​ വീ​ടി​നോ​ട് ചേ​ര്‍​ന്നൂ​ള്ള കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്ന ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ വെ​ട്ടി​ക​ട​ത്തി​യ​ത്.​മോ​ഷ്ടി​ച്ച മ​ര​ങ്ങ​ള്‍ സ​മീ​പ​ത്തു​ള്ള ക​രി​മ്പി​ന്‍ തോ​ട്ട​ത്തി​നു​ള്ളി​ല്‍ എ​ത്തി​ച്ചാ​ണ് മു​റി​ച്ചു​ക​ട​ത്തി​യ​ത്. ​ച​ന്ദ​ന മ​ര​ത്തി​ന്‍റെ ശി​ഖര​ങ്ങ​ള്‍ അ​യ​ല്‍​വാ​സി​യു​ടെ തോ​ട്ട​ത്തി​ല്‍ കി​ട​ക്കു​ന്ന​താ​യി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ച​ന്ദ​ന​മ​ര​ങ്ങ​ള്‍ മോ​ഷ​ണം പോ​യ വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്.
മ​റ​യൂ​ര്‍ എ​സ്ഐ ലാ​ല്‍ സി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍​ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല.
ക​ഴി​ഞ്ഞ ജൂ​ണി​ല്‍​ ഇ​തേ പു​ര​യി​ട​ത്തി​ല്‍ നി​ന്നും ഇ​രു​പ​തോ​ളം ച​ന്ദ​ന മ​ര​ങ്ങ​ള്‍ മോ​ഷ​ണം പോ​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ മ​ര​ങ്ങ​ള്‍​ക്ക് നൂ​റു കി​ലോ​യി​ല​ധി​കം തൂ​ക്ക​വും പ​തി​ന​ഞ്ചുല​ക്ഷം രൂ​പ​യോ​ളം വി​ല​യും മ​തി​ക്കും. വി​സ്തൃ​ത​മാ​യ പു​ര​യി​ട​മാ​യ​തി​നാ​ല്‍ രാ​ത്രി​യി​ല്‍ മ​രം മു​റി​ക്കു​ന്ന ശ​ബ്ദം കേ​ട്ടി​രു​ന്നി​ല്ല. മൈ​ക്കി​ള്‍ഗി​രി പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷ​വും നി​ര​വ​ധി ച​ന്ദ​ന മ​ര​ങ്ങ​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു.