അ​ടി​മാ​ലി ട്രാ​ഫി​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു

09:55 PM Mar 29, 2017 | Deepika.com
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ല്‍ ആ​രം​ഭി​ച്ച ട്രാ​ഫി​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. 36 പോ​ലീ​സു​കാ​രു​മാ​യി മൂ​ന്നു വ​ര്‍​ഷം മു​ന്‍​പ് തു​ട​ങ്ങി​യ ട്രാ​ഫി​ക്ക് സ്റ്റേ​ഷ​നി​ല്‍ ഇ​പ്പോ​ഴു​ള്ള​ത് ര​ണ്ട് എ​സ്ഐ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മാ​ത്രം.
ഇ​ന്ന​ലെ അ​ടി​മാ​ലി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക്ക് ഡ്യൂ​ട്ടി പോ​ലും ത​ട​സ​പ്പെ​ട്ടു. സ്റ്റേ​ഷ​ന്‍ തു​ട​ങ്ങി ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ പോ​ലീ​സു​കാ​രെ ഓ​രോ കാ​ര​ണം പ​റ​ഞ്ഞ് ഇ​വി​ടെ നി​ന്നും മാ​റ്റി. തു​ട​ക്ക​ത്തി​ല്‍ ടൗ​ണി​ല്‍ ആ​റ് ഇ​ട​ങ്ങ​ളി​ല്‍ ട്രാ​ഫി​ക്ക് പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നു. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ട്രാ​ഫി​ക്ക് ഔ​ട്ട് പോ​സ്റ്റും സ്ഥാ​പി​ച്ചു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ടൗ​ണി​ല്‍ ഒ​രി​ട​ത്തും ട്രാ​ഫി​ക്ക് പോ​ലീ​സ് ഇ​ല്ല. ഏ​റ്റ​വും വാഹന തി​ര​ക്കു​ള്ള ഇ​ട​മാ​ണ് സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍. കു​ട്ടി​ക​ള്‍​ക്കും വൃ​ദ്ധ​ര്‍​ക്കും റോ​ഡ് മു​റി​ച്ച് ക​ട​ക്കു​വാ​ന്‍ ട്രാ​ഫി​ക്ക് പോ​ലീ​സാ​ണ് പ​ല​പ്പോ​ഴും ആ​ശ്ര​യം. ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പവും ട്രാ​ഫി​ക്ക് പോ​ലീ​സിന്‍റെ സേവനം ഇ​ല്ല. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​പ്പോ​ള്‍ ട്രാ​ഫി​ക്ക് പോ​ലീ​സി​ന്‍റെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും പെ​റ്റി കേ​സ് എ​ഴു​തു​ന്ന​തും വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തും നി​ല​വി​ലു​ള്ള സ്റ്റേഷൻ ​എ​സ്ഐ ത​ന്നെ​യാ​ണ്.
അ​ടി​മാ​ലി സി​ഐ​ക്കാ​ണ് ട്രാ​ഫി​ക്ക് സ്റ്റേ​ഷ​ന്‍റെ​യും നി​യ​ന്ത്ര​ണം. ഈ ​സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ ട്രാഫിക് ഡ്യൂട്ടിക്ക് നി​യ​മി​ച്ച് പ്ര​ശ​ന​ത്തി​ന് ശാശ്വത പ​രി​ഹാ​രം കാ​ണണമെന്നാണ് ജനങ്ങളുടെ ആവശ്യം.