ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ന് ഹൈ​ടെ​ക് ലൈ​ബ്ര​റി പൂ​ര്‍​ത്തി​യാ​കു​ന്നു

09:54 PM Mar 29, 2017 | Deepika.com
ക​ട്ട​പ്പ​ന: ഗ​വ.​കോ​ള​ജി​ന് 2.55 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ലൈ​ബ്ര​റി കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​കു​ന്നു. അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തോ​ടെ ലൈ​ബ്ര​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്ക് റ​ഫ​റ​ന്‍​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഉ​പ​യു​ക്ത​മാ​കു​ന്ന രീ​തി​യി​ല്‍ റ​ഫ​റ​ന്‍​സ് വി​ഭാ​ഗ​വും കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ഉ​ള്‍​പ്പെ​ടെ​യാ​ണ് ലൈ​ബ്ര​റി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ​യു​ടെ പ​രി​ശ്ര​മ ഫ​ല​മാ​യി 2014 ല്‍ ​തു​ക അ​നു​വ​ദി​ക്കു​ക​യും 2015 സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പം ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യു​ള്ള ഹോ​സ്റ്റ​ലു​ക​ളും അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന സ​യ​ന്‍​സ് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​രു കോ​ള​ജ് ബ​സ് അ​നു​വ​ദി​ച്ചി​രു​ന്നു.
കൂ​ടു​ത​ല്‍ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ഒ​രു ബ​സ് കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നോ​ടു കൂ​ടി മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും നി​ര​വ​ധി ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളും മി​ക​ച്ച റി​സ​ല്‍​ട്ടും നേ​ടി ക​ട്ട​പ്പ​ന കോ​ള​ജ് സം​സ്ഥാ​ന​ത്തെ ത​ന്നെ മി​ക​ച്ച കോ​ള​ജു​ക​ളു​ടെ നി​ര​യി​ലേ​ക്ക് ഉ​യ​ര്‍​ന്നി​രി​ക്ക​യാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
കോ​ള​ജി​ലെ അ​ധ്യാ​പ​ക-​ര​ക്ഷ​ക​ര്‍​ത്തൃ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​നു ശേ​ഷം കോ​ള​ജ് കോ​മ്പൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി എം​എ​ല്‍​എ​യും പി​ടി​എ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് വി​ല​യി​രു​ത്തി.