ആംഗൻവാടികളിലെ അധിക വേതനം വിതരണം ചെയ്തു
09:54 PM Mar 29, 2017 | Deepika.com
മൂലമറ്റം: ആംഗൻവാടികളിലെ അധിക വേതനം വിതരണം ചെയ്തു. 2016 ഏപ്രില്‍ മാസം മുതല്‍ ആംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച അധിക വേതനത്തിന്റെ ആദ്യ ഗഡു വിതരണം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസ് കുന്നേൽ നിര്‍വഹിച്ചു. അധിക വേതനം അനുവദിച്ചു തന്ന സര്‍ക്കാരിനും അത് വിതരണം ചെയ്ത പഞ്ചായത്ത് ഭരണാധികാരികള്‍ക്കും ആംഗൻവാടി ജീവനക്കാര്‍ നന്ദി പറഞ്ഞു. വാര്‍ഡ് മെംബര്‍മാരായ എ.ഡി. മാത്യു, കെ.എല്‍. ജോസഫ്, ബിജി വേലുക്കുട്ടന്, ഷിബു, സിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.