സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ​ക്യാ​ന്പ്

09:44 PM Mar 29, 2017 | Deepika.com
പാ​ലാ: ഫാ​ത്തി​മാ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും പാ​ലാ ല​യ​ണ്‍​സ് ക്ലാ​ബ് സ്പൈ​സ് വാ​ലി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ എ​ല്ലാ മാ​സ​വും ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഫാ​ത്തി​മാ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തും. നി​ർ​ധ​ന​രാ​യ​വ​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ഡ​യ​റ​ക്‌​ട​ർ ഡോ. ​ഫി​റോ​സ്ഖാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, മ​രു​ന്നു വി​ത​ര​ണം, സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ര​ണ്ടി​നു രാ​വി​ലെ 10.30 ന് ​പാ​ലാ ഡി​വൈ​എ​സ്പി വി.​ജി. വി​നോ​ദ്കു​മാ​ർ നി​ർ​വ​ഹി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 04822 201678, 7025927280.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​വി.​ജി. ഫി​റാ​സ്ഖാ​ൻ, ഷാ​രോ​ണ്‍ ജേ​ക്ക​ബ്, ടോ​മി കു​റ്റി​യാ​ങ്ക​ൽ, അ​യ്യ​പ്പ​ൻ ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.