ഇന്റിമേഷൻ ലെറ്ററുകൾ ലഭിക്കുന്നില്ലെന്ന്
09:44 PM Mar 29, 2017 | Deepika.com
പാലാ: പാലാ മേഖലയിലുള്ള എൽഐസി ഓഫീസിൽ നിന്നും ഉപയോക്താക്കൾക്ക് ഇന്റിമേഷൻ ലെറ്റർ ലഭിക്കുന്നില്ലെന്ന് പരാതി. പലരും പോളിസി റിന്യൂവൽ തീയതി മറന്നു പോവുകയും ഫൈൻ ഇനത്തിൽ തുക നഷ്ടപ്പെടുകയും ചെയ്യുന്നു. പല തവണ പരാതി പറഞ്ഞെങ്കിലും മേലുദ്യേഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ ലെറ്ററുകൾ അയക്കുന്നതാണെന്നും പോസ്റ്റ്ഓഫീസിലെ പ്രശ്നങ്ങളാവാം കാരണമെന്നും പാലാ എൽഐസി മാനേജർ പറഞ്ഞു.