കുടക്കച്ചിറ: സെന്റ് ജോസഫ്സ് സ്കൂളിന്റെ 69-ാം വാർഷികവും സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും 31 ന് വൈകുന്നേരം 5.30 ന് നടക്കും. അപ്പച്ചൻ കൊല്ലംപറന്പിൽ മെമ്മോറിയൽ സ്മാർട്ട് ക്ലാസ് റൂമിന്റെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം കെ.എം. മാണി എംഎൽഎ നിർവഹിക്കും.
സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ പി.ജെ. ജോസഫിന്റെയും മുൻ അധ്യാപകൻ വി.കെ. വർക്കിയുടെയും സ്മരണാർഥമുള്ള സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിക്കും.
സ്കൂൾ മാനേജർ ഫാ. മാത്യു കാലായിൽ അധ്യക്ഷത വഹിക്കും. വിദ്യാധിരാജാ സേവാമിഷൻ മഠാധപതി സ്വാമി അഭയാനന്ദ തീർഥപാദർ മുഖ്യപ്രഭാഷണം നടത്തും. അലൂംനി അസോസിയേഷന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥി കൂടിയായ ജില്ലാ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം നിർവഹിക്കും. മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി എൻഡോവ്മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് നടയത്തും സ്കോളർഷിപ്പുകളുടെ വിതരണം ഇടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. ജയകുമാറും നിർവഹിക്കും. സ്കൂൾ വിദ്യാർഥി എബിൻ പുത്തൻപുരയുടെ കവിതാ സമാഹരണത്തിന്റെ പ്രകാശനം എസ്ബിടി റിട്ട. റീജിയണൽ മാനേജർ ജോസഫ് തോമസ് നിർവഹിക്കും.
പ്രവാസി മലയാളി അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് ഡോവിഡ് ലൂക്ക അഞ്ചാം ക്ലാസിനെ സ്മാർട്ട് ക്ലാസ്മുറിയായി പ്രഖ്യാപിക്കും. വൈകുന്നേരം ഏഴു മുതൽ കലാസന്ധ്യ, കോമഡി ഷോ എന്നിവ നടക്കും. പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. മാത്യു കാലായിൽ, ഹെഡ്മാസ്റ്റർ സന്തോഷ് കാവുകാട്ട്, പിടിഎ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കൽ, അധ്യാപകൻ ടോം തോമസ് എന്നിവർ പങ്കെടുത്തു.
അഞ്ചാം ക്ലാസ് സ്മാർട്ടാക്കി കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വാർഷികാഘോഷം
09:42 PM Mar 29, 2017 | Deepika.com